കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ കമ്മീഷന് വര്‍ധനയടക്കം ആവശ്യപ്പെട്ട് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് ജനറല്‍ സെക്രട്ടറി വി.എസ്. അബ്ദുള്‍ റഹ്മാന് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഓയില്‍ കമ്പനികളോടു വിശദീകരണം തേടി. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
ഓയില്‍ കമ്പനികള്‍ വിതരണം ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ തുകയല്ലാതെ ഡീലര്‍മാരുടെ അക്കൗണ്ടുകളില്‍നിന്ന് അധികച്ചെലവ് ഈടാക്കുന്നത് തടയണം, പെട്രോളിയം മന്ത്രാലയത്തിന്റെയും ഓയില്‍ കമ്പനികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. പമ്പുകളില്‍ കാഷ് രഹിത ഇടപാടുകള്‍ക്കായി കാര്‍ഡ് പ്രോഗ്രാം കൊണ്ടുവന്നപ്പോള്‍ ഇതിനുള്ള യന്ത്രത്തിന്റെ വാടകയിനത്തിലും മറ്റുമായി വന്‍തുകയാണ് കമ്പനികള്‍ ഈടാക്കുന്നതെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.