തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 2019-20 വരെയുള്ള നിയമനാംഗീകാര ഫയലുകളില്‍ അടുത്ത മാസം ഏഴിനുള്ളില്‍ തീര്‍പ്പു കല്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. ഇത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
നിയമനാംഗീകാരം നല്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ സോഫ്റ്റ്വേറിനു സാങ്കേതിക പ്രശ്നം എന്നായിരുന്നു കഴിഞ്ഞ ഒന്‍പതു മാസമായി വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം വരെയുള്ള നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പ് കല്പിക്കുന്നതിന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാങ്കേതിക പ്രശ്നം എന്നു നിസാരവത്കരിച്ച്, മാസങ്ങളോളം തത്വത്തില്‍ നിയമനനിരോധനമെന്ന സ്ഥിതിവിശേഷമായിരുന്നു ഈ മേഖലയില്‍. ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാതെ വന്നതോടെ അവരും ഏറെ പ്രതിസന്ധിയിലാണ്.