കൊച്ചി: തിരുവനന്തപുരം കരമന കാലടി കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഈ വീട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന് നായര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ദുരൂഹ മരണങ്ങളില്‍ തനിക്കു ബന്ധമില്ലെന്നും കേസില്‍ തന്നെ അനാവശ്യമായി പ്രതി ചേര്‍ത്തെന്നും ചൂണ്ടിക്കാട്ടിയാണു രവീന്ദ്രന് നായര്‍ ഹര്‍ജി നല്‍കിയത്. ഉമാമന്ദിരത്തിലെ ഏഴു പേരാണു വിവിധ കാലങ്ങളില്‍ മരിച്ചത്.