കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ കെ.ടി. റമീസ്, എ.എം. ജലാല്‍ എന്നിവരെ ജയിലില്‍ മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുമതി നല്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചു ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയത്.
നാലുദിവസം ചോദ്യം ചെയ്യാന്‍ അനുമതി തേടിയെങ്കിലും കോടതി മൂന്നുദിവസം മാത്രമേ അനുവദിച്ചുള്ളു. സ്വര്‍ണക്കള്ളക്കടത്തിനു പിന്നില്‍ നടന്ന ഹവാലാ-ബേനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരാണു നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്.