കൊച്ചി: സംസ്ഥാനത്ത് വിവിധ മേളകളിലും തീം പാര്‍ക്കുകളിലും അമ്യൂസ്മെന്റ് റൈഡുകള്‍ക്ക് ലൈസന്‍സ് നല്കാന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖകള്‍ ഹൈക്കോടതി അംഗീകരിച്ചു. ഇത്തരം റൈഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇതു ശരിവച്ച് ഈ വിഷയത്തില്‍ നിലനിന്നിരുന്ന കോടതിയലക്ഷ്യ ഹര്‍ജികള്‍ തീര്‍പ്പാക്കി.
ആലുവ മണപ്പുറത്ത് ആഘോഷങ്ങളുടെ ഭാഗമായി ജയന്റ് വീല്‍, മരണക്കിണര്‍, ഡ്രാഗണ്‍ ട്രെയിന്‍ തുടങ്ങിയവയ്ക്ക് നഗരസഭ അനുമതി നല്കുന്നതിനെതിരേ തോട്ടുമുഖം സ്വദേശി എം.എന്‍. ഗിരീഷ് നല്കിയ ഹര്‍ജിയില്‍ ഇത്തരം റൈഡുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി 2019 ഫെബ്രുവരി 28ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാത്തതിനെതിരേയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍ വന്നത്.