കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം നിശ്ചയിക്കാന്‍ സിബിഎസ്ഇയുടെ അഭിപ്രായം സംസ്ഥാന ബാലാവകാശ കമ്മീഷന് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ അധികൃതരുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തി ഇതു തീരുമാനിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാലാവകാശ കമ്മീഷന് കഴിഞ്ഞ 11ന് ഇറക്കിയ ഉത്തരവിനെ ചോദ്യംചെയ്ത് തിരുവല്ലയിലെ സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി ഒക്ടോബര്‍ 14 നു പരിഗണിക്കും.
ഒരു ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂറില്‍ കൂടരുത്, ടേം പരീക്ഷയ്ക്കു സമാനമായി ഓണ്‍ലൈന്‍ പരീക്ഷ പാടില്ല തുടങ്ങിയ വ്യവസ്ഥകള്‍ ക്ലാസ് നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സിബിഎസ്ഇയുടെ അഭിഭാഷകന് ഈ ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഈ രണ്ടു വ്യവസ്ഥകള്‍ സ്റ്റേ ചെയ്തിട്ടുണ്ട്.