കോട്ടയം: ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ പ്രവേശനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരേണതര വിഭാഗക്കാർക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യം. ഇന്നലെ അഞ്ചുവരെയായിരുന്നു സമയം.
എന്നാൽ പലർക്കും ഇതിനകം സർട്ടിഫിക്കറ്റ് സമർപ്പിക്കാനായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. എൻജിനിയറിംഗ് / ആർകിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കലനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ മൂന്നിന് വൈകുന്നേരം നാലുവരെ സമയപരിധി നീട്ടിനൽകിയെങ്കിലും ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ പ്രവേശനത്തിന് സമയപരിധി നീട്ടിയിട്ടില്ല.
കോവിഡ് ഭീതിയിൽ പല അക്ഷയ കേന്ദ്രങ്ങളിലും സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.