കൊച്ചി: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഫീസ് നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നു സിബിഎസ്ഇ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഫീസ് പിരിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കുന്നുണ്ടെന്നും സിബിഎസ്ഇയുടെ സ്റ്റേറ്റ്മെന്റില്‍ പറയുന്നു. രക്ഷിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് സ്റ്റേറ്റ്മെന്റ് നല്‍കിയത്.