തിരുവനന്തപുരം: വന്യജീവിസങ്കേതങ്ങളോട് അടുത്തുള്ള ജനവാസമേഖല ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നു വനംമന്ത്രി കെ.രാജു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനായി റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്കി. നേരത്തേ സംസ്ഥാനം നല്കിയ റിപ്പോര്‍ട്ടില്‍ ജനവാസകേന്ദ്രങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ടു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും കരട് ഭേദഗതി നിര്‍ദേശം കേന്ദ്രത്തിനു നല്‍കും.
സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കും. കരട് ഭേദഗതി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുക മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കുമെന്നു വനം മന്ത്രി അറിയിച്ചു.
ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം കരട് പ്രസിദ്ധീകരിച്ചതോടെ ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലായിരുന്നു. വന്യജീവിസങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, മറ്റു സംരക്ഷിത വനമേഖകള്‍ എന്നിവയ്ക്കു ചുറ്റുമുള്ള സ്ഥലം ഏറ്റെടുത്ത് വനത്തിനു സംരക്ഷണ കവചം ഒരുക്കുകയാണ് പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലായിരുന്നു ഇന്നലെ ഉദ്യോഗസ്ഥ യോഗം വിളിച്ചത്.