കൊച്ചി: ഐഎസിനൊപ്പം ചേര്‍ന്ന് ഇറാക്കിനെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും. കേസിലെ ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് (35) കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. സുബ്ഹാനിയുടെ കുറ്റകൃത്യം സംസ്ഥാനത്തിന്റെ സാംസ്കാരിക മനഃസാക്ഷിയെ ബാധിക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഏറ്റവും പുരോഗമന സമൂഹങ്ങളിലൊന്നാണു നമ്മുടെ സംസ്ഥാനമെന്ന അഭിമാനത്തിന് ഒരു തിരിച്ചടിയാണിത്. സ്വന്തം മാതൃരാജ്യവുമായുള്ള ബന്ധം ശാശ്വതമായി ഉപേക്ഷിക്കാന്‍ പോലും തയാറാവുന്ന രീതിയില്‍ യുവാക്കള്‍ തീവ്രപ്രത്യയ ശാസ്ത്രങ്ങളിലേക്കു പോകുന്നത് അത്യന്തം വേദനാജനകമാണെന്നും കോടതി പറഞ്ഞു.
ഭീകരവാദസംഘടനയില്‍ അംഗമായി എന്ന കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഇന്ത്യയുമായി സഖ്യത്തിലുള്ള ഇറാക്കിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റത്തിന് ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഭീകരവാദ സംഘടനയില്‍ അംഗമായി കുറ്റകൃത്യത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ഭീകരസംഘടനയില്‍ അംഗമായി ഭീകരപ്രവര്‍ത്തനം നടത്തി എന്ന കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവ്, ഭീകരസംഘടനയെ അനുകൂലിച്ചു എന്ന കുറ്റത്തിന് ഏഴ് വര്‍ഷം കഠിനതടവുമാണു ശിക്ഷ.
വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ അധികതടവ് അനുഭവിക്കണം. വിചാരണ തടവുകാരനായി കഴിഞ്ഞ കാലയളവ് ഇളവായി പരിഗണിക്കും. കനകമല ഐഎസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ 2016 ഒക്ടോബറിലാണ് എന്‍ഐഎ സുബഹാനിയെ അറസ്റ്റ് ചെയ്തത്. തുര്‍ക്കി വഴി ഇറാക്കിലേക്കു പോയതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാള്‍ക്കെതിരെ പ്രത്യേകം കേസ് എടുക്കുകയായിരുന്നു.