കൊച്ചി: മലപ്പുറത്ത് കഴിഞ്ഞ 18ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തെ ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ച് പോലീസ് നേരിട്ടതിനെതിരേ കെപിസിസി അംഗം കെ.പി. നൗഷാദ് അലി, കെ. സുനില്‍, റിയാസ് അലി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. മലപ്പുറം, കൊണ്ടോട്ടി സിഐമാരുള്‍പ്പെടെ ആറു പോലീസുകാര്‍ക്കു പ്രത്യേക ദൂതന് വഴി നോട്ടീസ് അയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.