കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയെ സമീപിച്ചു.
എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എ.എം. ജലാല്‍ എന്നിവരെ നാല് ദിവസം ജയിലില്‍ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ഇഡിയുടെ അപേക്ഷ ഇന്നു പരിഗണിക്കും.