ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതിമന്ത്രി എം.എം. മണി അറിയിച്ചു. മഴ കൂടിയാൽ ഡാം തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കും. മുൻകൂട്ടി അറിയിപ്പ് നൽകിയതിനുശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. ഇടുക്കി, ചെറുതോണി ഡാം സന്ദർശിച്ചതിനുശേഷം ഡാം സേഫ്ടി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അലോഷി പോളിനോട് ഡാമിൽ നിലവിലുള്ള ജലനിരപ്പും ബ്ലൂ അലർട്ട് ലെവലിന്റെ സാധ്യതയും മന്ത്രി അന്വേഷിച്ചു.