കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി ഒരുക്കുന്ന നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണം കര്‍ണാടകയില്‍ പുരോഗമിക്കുന്നു. ബംഗളൂരു, ഹൊഗ്ഗനക്കല് എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.
ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമയില്‍ ജോണ്‍ ബേബി എന്ന് പേരുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്. എസ്. സഞ്ജീവ് ആണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്.