കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സുരക്ഷ നല്‍കാനെത്തിയ രണ്ടുപോലീസുകാരെ അദ്ദേഹം മടക്കി അയച്ചു.
വടകര റൂറല്‍ പോലീസില്‍ നിന്നു രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇന്നലെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തി സുരേന്ദ്രനെ സുരക്ഷാ ചുമതലയുടെകാര്യം അറിയിച്ചത്.
2009 ല്‍ ഉയര്‍ന്ന രാഷ്ട്രീയ ഭീഷണിയെ ആധാരമാക്കിയാണ് സുരക്ഷ ഒരുക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന് എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ മടങ്ങിപ്പോയത്. ഇന്റലിജന്‍സ് നിര്‍ദേശപ്രകാരമാണ് വടകര റൂറല്‍ പോലീസ് കെ. സുരേന്ദ്രന്റെ സുരക്ഷയ്ക്ക് രണ്ട് ഗണ്മാന്മാരെ അനുവദിച്ചത്. നേരത്തെ സുരക്ഷാ ഭീഷണിയെക്കുറിച്ചോ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിനെക്കുറിച്ചോ തന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന് പ്രതികരിച്ചിരുന്നു.