കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്നു കാണിച്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 54 പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബിനീഷിന്റെ പേരിലുള്ള സ്വത്ത് കൈമാറ്റം അനുമതിയില്ലാതെ അനുവദിക്കരുതെന്നു കാണിച്ച് രജിസ്ട്രേഷന് വകുപ്പിനും ഇഡി കത്ത് നല്കി. ബിനീഷിന്റെ സ്വത്തുക്കളുടെ കൈമാറ്റം ഇഡി മരവിപ്പിച്ചിരിക്കുകയാണ്. യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇഡി വ്യക്തമാക്കുന്നു. ബിനീഷിനെ കഴിഞ്ഞ ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.