കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നടപടികള്‍ സ്വീകരിക്കുമെന്നു സഭയുടെ പിആര്‍ഒ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ:
സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
2015ല്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തത്പര കക്ഷികള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും ദുരുദ്ദേശ്യപരമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയില്‍ പിതാവിന്റെ പേരില്‍ അങ്കമാലിയടുത്തു മറ്റൂരില്‍ വാങ്ങിയിരിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ കാണിച്ചുകൊണ്ട്, ഈ കച്ചവടത്തില്‍ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നാണു നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണം.
ഇത്തരം പ്രചാരണങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇവ തികച്ചും അടിസ്ഥാന രഹിതമാണ്. സഭയെയും സഭാ തലവനെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നിരന്തരം നടത്തുന്ന ഗൂഢശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പ്രചാരണവും. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിക്കുന്നു.