തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് നാളെ രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശം 28 മുതൽ ഒക്ടോബർ ആറുവരെ കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.
അലോട്ട്മെന്റ് വിവരങ്ങൾ
അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login- SWS se Second Allot Resultsഎന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Resulst എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ട തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ മാറ്റമൊന്നും ഇല്ലെങ്കിൽ സ്ഥിര പ്രവേശനം നേടണം. ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം.
പ്രവേശന സമയത്ത് ജനറൽ റവന്യുവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ ഫീസ് പേമെന്റ് എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനായി ഫീസടയ്ക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസടയ്ക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളും നിർദിഷ്ട സമയത്തുതന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
രണ്ടാം അലോട്ട്മെന്റിനോടൊപ്പം സ്പോർട്സ് ക്വാേട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ, കമ്യൂണിസിറ്റ് ക്വാേട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ക്വാേട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാേട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാേട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കണ്ഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യ ഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
സ്പോർട്സ് ക്വാേട്ട അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login- Sporst se Sports Resulst എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ 28 മുതൽ ഒക്ടോബർ ഒന്നു വരെ ആയിരിക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.