ആരാധകർക്കു മുമ്പിൽ എസ്പിബി പാടുമ്പോൾ ഒരു പ്രത്യേക സൗന്ദര്യമുണ്ട്. ഈശ്വരസാന്നിധ്യം അടുത്തറിയുംപോലെ. അത്തരത്തിൽ ആരാധകരുടെ മനസിൽ ഇടംനേടിയ മുഹൂർത്തമായിരുന്നു കഴിഞ്ഞ നവംബറിൽ തൃശൂർ ചേതന അക്കാദമിയുടെ ജൂബിലി വേദിയിൽ നടന്നതും.
എസ്പിബിയുടെ എക്കാലത്തേയും ഹിറ്റ് ഗാനം ‘മലരേ മൗനമാ’ എസ്പിബിക്കൊപ്പം പാടിയ തൃശൂരിലെ ഗായിക മനീഷ എന്തുകൊണ്ടോ കരഞ്ഞുപോയി.
എസ്പിബി ഗായികയുടെ കണ്ണീരൊപ്പി ആശ്വസിപ്പിച്ചു. മനസും കാതും കീഴടക്കിയ ഗാനത്തിനൊപ്പം ഹൃദ്യമായ നിമിഷവും കൂടിച്ചേർന്നപ്പോൾ സദസിനും കണ്ണുനിറഞ്ഞു. അന്നു വലിയ വാർത്തയായ സംഭവത്തെ മനീഷ വിശേഷിപ്പിച്ചതു ജീവിതത്തിൽ ഈശ്വരസാന്നിധ്യം അറിഞ്ഞ നിമിഷമെന്നായിരുന്നു.
ഈറനണിഞ്ഞ മിഴികളോടെ ഗാനം പാടി മുഴുമിപ്പിച്ച് ആ ഗായിക തന്റെ ആരാധനാപാത്രത്തിന്റെ പാദം തൊട്ടുവണങ്ങി. ഒപ്പം പാടിയ മനീഷയെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചപ്പോൾ അറിയാതെ എസ്പിബിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. അതേവേദിയിൽ കോറസ് പാടാൻ വന്ന ഗായകൻ പാർഥനു സ്വയം മെെക്ക് പിടിച്ചുകൊടുത്തു മുന്നോട്ടുകയറ്റി നിർത്താനും എസ്പിബിക്കു മടിയുണ്ടായില്ല.
‘എന്റെ ജീവിതത്തിൽ ഈശ്വരസാന്നിധ്യമറിഞ്ഞ ഒരു ദിനം... ഇങ്ങനെ ഒരു ദിവസം പൂവണിയാൻ എന്നെ സഹായിച്ച എല്ലാവരോടും നന്ദി. എന്റെ പ്രിയ പോളച്ചന്റേം വയലിൻ ജേക്കബേട്ടന്റേം എന്റെ അച്ഛന്റെയും ആത്മാവിന്റെ ശക്തമായ ഒരു അനുഗ്രഹം എനിക്കു ചുറ്റും വിലയപ്പെട്ടുനിൽക്കുന്നതു ഞാൻ അനുഭവിച്ചറിഞ്ഞ ദിനം’ - 2019 നവംബർ 18 ന് മനീഷ തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.