തിരുവനന്തപുരം: സ്പേസ് പാർക്കിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയതു വിവാദമായതിനെത്തുടർന്ന് ഐടി വകുപ്പിലെ നിയമനങ്ങൾ നിരീക്ഷിക്കാൻ സമിതിയെ സർക്കാർ നിയോഗിച്ചു.
ഇലക്ട്രോണിക്സ്- ഐടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കരാർ നിയമനങ്ങൾക്കും കരാർ കാലാവധി പുതുക്കുന്നതിനുമായി അഞ്ചംഗ ഉദ്യോഗസ്ഥതല നിരീക്ഷണ സമിതിയെ നിയോഗിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി. ഓരോ സ്ഥാപനങ്ങളിലും പ്രത്യേകമായിരിക്കും പരിശോധന. അതതു സ്ഥാപനങ്ങളുടെ മേധാവികളാകും സമിതി കണ്‍വീനർമാർ. ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സെക്രട്ടറിയാണ് സമിതി ചെയർമാൻ.