കൊച്ചി: ഇന്ത്യയുമായി സൗഹാര്‍ദമുള്ള ഇറാക്കിനെതിരേ സായുധപോരാട്ടം നടത്തിയെന്ന കേസില്‍ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീന് (34) കുറ്റക്കാരനെന്ന് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ കണ്ടെത്തി.
ശിക്ഷ 28നു വിധിക്കും. സഖ്യരാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്തതുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ഭീകരസംഘടനയായ ഐഎസിനൊപ്പം ചേര്‍ന്നാണ് പ്രതി ഇറാക്കിനെതിരെ പോരാടിയത്.
2015ല്‍ തുര്‍ക്കി വഴി ഇറാക്കിലേക്കു കടന്ന സുബ്ഹാനി ഐഎസില്‍ ചേര്‍ന്ന് ആയുധ പരിശീലനം നേടിയ ശേഷമാണു മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയതെന്നാണ് ആരോപണം.