വിജയ്യുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ സണ്‍പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.
സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കലാനിധിമാരന്, വിജയ്, നെല്‍സണ്‍ എന്നിവരൊന്നിച്ചുള്ള വീഡിയോയും സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. അനിരുന്ദ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
നയന്‍താര നായികയായി എത്തിയ കൊലമാവ് കോകില സംവിധാനം ചെയ്തത് നെല്‍സണ്‍ ആണ്. ശിവകാര്ത്തികേയന് നായകനാകുന്ന ഡോക്ടര്‍ എന്ന സിനിമയാണ് നെല്സണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററാണ് റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം.