തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻകുതിപ്പ്. ഇന്നലെ 6,324 പേർക്കു രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ആദ്യമായി അയ്യായിരം കടന്നത്.
പരിശോധനയുടെ എണ്ണം 54,989 എന്ന ഏറ്റവും ഉയർന്ന എണ്ണത്തിലെത്തിയപ്പോഴാണ് രോഗികളുടെ എണ്ണവും വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,54,456 ആയി.
ഇന്നലെ 21 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 613 ആയി.
883 പേർക്കു രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗികൾ. പരിശോധന അരലക്ഷത്തിനു മുകളിലായപ്പോൾ പോസിറ്റീവ് ആയവരുടെ നിരക്ക് 11.50 ശതമാനമായി. ഇത് അപകടകരമായ നിരക്കാണെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.
തമിഴ്നാടിനെ മറികടന്നു
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം തമിഴ്നാടിനെ മറികടന്നു. തമിഴ്നാട്ടിൽ ഇന്നലെ 5692 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.