കോട്ടയം: എംജി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്ടേം പ്രോഗ്രാംസിലെ (ഡിഎഎസ്പി) വിദ്യാർഥികൾക്കായി പൂർണമായും ഓണ്‍ലൈൻ സംവിധാനത്തിലധിഷ്ഠിതമായ പരീക്ഷനടത്തി സർവകലാശാല.
അധ്യയനത്തിലും അധ്യാപന-മൂല്യനിർണയ പ്രക്രിയയിലും വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിനായി വികസിപ്പിച്ച ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാല്യുവേഷൻ മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഓണ്‍ലൈൻ പരീക്ഷ സാധ്യമാക്കിയത്.
ലാപ്ടോപ്പ് വഴി വീട്ടിലിരുന്നും പരീക്ഷയെഴുതുവാൻ സാധിക്കുന്നവിധമാണ് ഈ സംവിധാനം. പരീക്ഷാസമയത്ത് വിദ്യാർഥി വെബ്കാമറ നിരീക്ഷണത്തിലായിരിക്കും. സ്വന്തമായി കംപ്യൂട്ടർ, ലാപ്ടോപ്പ് ഇല്ലാത്ത വിദ്യാർഥികൾക്ക് സർവകലാശാല കാന്പസിൽ സജ്ജീകരിക്കുന്ന ഓണ്‍ലൈൻ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
പരന്പരാഗത പരീക്ഷസന്പ്രദായത്തിൽ നിന്നും വിഭിന്നമായി പരീക്ഷാനടത്തിപ്പ് മുതൽ മൂല്യനിർണയം വരെ എല്ലാ പ്രക്രിയകളും അനായാസവും സുരക്ഷിതവുമാക്കുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ബ്ലൂംസ് ടാക്സോണമി മാനദണ്ഡമാക്കി ശേഖരിച്ചിട്ടുള്ള ചോദ്യങ്ങളുപയോഗിച്ച് സിസ്റ്റം രൂപപ്പെടുത്തുന്ന ചോദ്യാവലി ഓരോ വിദ്യാർഥികൾക്കും ഓരോ ക്രമത്തിലാണ് നൽകുന്നത്. വിദ്യാർഥികൾക്ക് എവിടെയിരുന്നും പരീക്ഷയെഴുതാം. എല്ലാ പരീക്ഷകളും അവസാനിച്ചതിനുശേഷം ഉടനടി ഫലവും പ്രസിദ്ധീകരിക്കും.