തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മാംഗളൂർ, മാംഗളൂർ-ചെന്നൈ, ചെന്നൈ-മൈസൂരു, മൈസൂരു-ചെന്നൈ സർവീസുകൾ ഈ മാസം 27 മുതൽ ആരംഭിക്കുമെന്നു സതേണ്‍ റെയിൽവേ അറിയിച്ചു.
ചെന്നൈ സെൻട്രൽ തിരുവനന്തപുരം ട്രെയിൻ ഈ മാസം 27 ന് സർവീസ് ആരംഭിക്കും. വൈകുന്നേരം 7.45ന് ചെന്നൈയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള ട്രെയിൻ 28 മുതൽ ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.40നു ചെന്നൈയിലെത്തും.
ചെന്നൈ - സെൻട്രൽ മാംഗളൂർ സർവീസും ഈ മാസം 27 മുതൽ ആരംഭിക്കും. ദിവസവും രാത്രി 9.10ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 12.10ന് മാംഗളൂരിൽ എത്തിച്ചേരും. 28 മുതൽ ഉച്ചയ്ക്ക് 1.30നു മാംഗളൂർ സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 5.35ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
ചെന്നൈ - സെൻട്രൽ മൈസൂരു ട്രെയിൻ 27 മുതൽ രാത്രി 9.15ന് ചെന്നൈയിൽ നിന്നും പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 6.40ന് മൈസൂരുവിൽ എത്തിച്ചേരും. മൈസൂരുവിൽ നിന്നും 28 മുതൽ രാത്രി ഒൻപതിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ ഏഴിന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. റിസർവേഷൻ ചെയ്തിട്ടുള്ളവർക്കു മാത്രമാണ് യാത്ര അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമാകും യാത്ര. യാത്രക്കാർ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.