കൊച്ചി: വിദ്യാഭ്യാസാവകാശ നിയമപ്രകാരം അണ് എയ്ഡഡ് സ്കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിനു ഗ്രാന്റ് അനുവദിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിന്റെയും അഫിലിയേഷന്റെയും ചുമതല മാത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്നും സിബിഎസ്ഇ ഹൈക്കോടതിയില്‍ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഫീസ് നല്കാന് കഴിയുന്നില്ലെന്നും ഇതു കണക്കിലെടുത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ കുട്ടികളെ സര്‍ക്കാര്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം സ്വദേശി കെ.പി. ആല്‍ബര്‍ട്ട് നല്കിയ ഹര്‍ജിയിലാണ് സിബിഎസ്ഇ വിശദീകരണം നല്‍കിയത്.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ വിശദീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.