കോട്ടയം: ഇടതുമുന്നണിയുമായി യോജിച്ച് മുന്നോട്ടുപോകാനുള്ള കേരള കോണ്ഗ്രസ് എം ജോസ് വിഭാഗത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പാർട്ടി ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തേക്ക്.
ഇടതു പക്ഷത്തേക്കുള്ള ജോസ് കെ. മാണിയുടെ നീക്കം ആത്മഹത്യാപരമാണെന്നും കഴിഞ്ഞകാലങ്ങളിൽ ഉയർത്തിപ്പിടിച്ച പൊതുരാഷ്ട്രീയം തള്ളിക്കളയാനാകില്ലെന്നും പുതുശേരി പത്രസമ്മേളനത്തിൽ പറഞ്ഞു. കെ.എം. മാണിയെ നിയമസഭയിലും പുറത്തും തേജോവധം ചെയ്ത ഇടതുമുന്നണിക്കൊപ്പം ചേരാനുളള ജോസ് കെ. മാണിയുടെ നീക്കം വിരോധാഭാസമാണ്.
അവരുമായി കൈകോർക്കുന്നത് പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ല. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത നിലപാട് സ്വീകരിച്ചാൽ ഒറ്റപ്പെടും. മുങ്ങാൻ പോകുന്ന കപ്പലിലേക്കാണു ജോസ് കെ. മാണിയുടെ യാത്രയെന്നും രക്ഷപ്പെടാനായി ഇനിയും നേതാക്കളും പ്രവർത്തകരും പുറത്തു ചാടുമെന്നും പുതുശേരി പറഞ്ഞു.