കോട്ടയം: കേരള കോണ്ഗ്രസ് എം പാർട്ടി തീരുമാനിച്ചിട്ടില്ലാത്ത മുന്നണിപ്രവേശനത്തിന്റെ പേര് പറഞ്ഞു പാർട്ടിവിട്ട ജോസഫ് എം. പുതുശേരിയുടെ വാദങ്ങൾ രാഷ്ട്രീയ ഭാഗ്യാന്വേഷികളുടെ പതിവു ന്യായം മാത്രമാണെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. കെ.എം. മാണിയുടെ രാഷ്ട്രീയം സംരക്ഷിക്കാൻ പി.ജെ. ജോസഫിന് ഒപ്പം ചേരുന്നെന്ന ഇരട്ടത്താപ്പ് സ്വീകരിച്ച പുതുശേരിയുടെ യഥാർഥ ലക്ഷ്യം സീറ്റ് മോഹം മാത്രമാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.