കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒക്ടോബര്‍ ഏഴു വരെ നീട്ടി. റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രി കെ.ടി. ജലീലിനെയും ബിനീഷ് കൊടിയേരിയെയും ചോദ്യം ചെയ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഒമ്പതിന് ഈ പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇഡി അപേക്ഷ നല്കുമ്പോള് ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുകയായിരുന്നു. റിമാന്‍ഡ് നീട്ടുന്നതിനു മുമ്പ് പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് ഇഡി ഇന്നലെയും ആവര്‍ത്തിച്ചത്.
കഴിഞ്ഞ ഒമ്പതിന് ഈ പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇഡി അപേക്ഷ നല്കുമ്പോള് ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുകയായിരുന്നു. റിമാന്‍ഡ് നീട്ടുന്നതിനു മുമ്പ് പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് ഇഡി ഇന്നലെയും ആവര്‍ത്തിച്ചത്.