തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ബ്ലൂ അലർട്ടിലേക്ക്. 2.76 അടികൂടി ഉയർന്ന് ജലനിരപ്പ് 2387.40 അടിയിലെത്തിയാൽ അണക്കെട്ട് തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് നൽകും. ഇന്നലെ രാത്രി ഏഴിനു ലഭിച്ച കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 2384.64 അടിയാണ്. ജലനിരപ്പ് 2393.40 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2394.40 അടിയിലെത്തിയാൽ റെഡ് അലർട്ടും നൽകും. കേന്ദ്ര ജലകമ്മീഷന്റെ റൂൾ കേർവ് പ്രകാരം 2395.40 അടിവരെ വെള്ളം സംഭരിക്കാനാണ് അനുമതിയുള്ളത്. അണക്കെട്ടിന്റെ സംഭരണശേഷി 2403 അടിയാണ്.
നിലവിൽ അണക്കെട്ടിൽ 84.64 ശതമാനം വെള്ളമുണ്ട്. ഇതിൽ 79 ശതമാനം വെള്ളം ഉപയോഗിച്ചു മാത്രമേ വൈദ്യുതി ഉത്പാദിപ്പിക്കാനാവൂ. രണ്ടു ദിവസത്തിനിടെ മൂന്നടിയോളം വെള്ളം ഉയർന്നു. ഇന്നലെ രാവിലെ ഏഴുവരെ പദ്ധതി പ്രദേശത്ത് 78.2 മില്ലിമീറ്റർ മഴ ലഭിച്ചു. സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി 80 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ഇക്കുറി കാലവർഷം ആരംഭിച്ച ജൂണ്, ജൂലൈ മാസങ്ങളിൽ മഴയ്ക്ക് ശക്തി കുറവായിരുന്നെങ്കിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലഭിച്ച മഴയാണ് അണക്കെട്ടുകളെ ജലസമൃദ്ധമാക്കിയത്.
വരുംദിവസങ്ങളിൽ മഴ കുറയുമെന്നും അതിനാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നുമാണ് വൈദ്യുതി ബോർഡിന്റെ വിലയിരുത്തൽ. അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആഭ്യന്തരവൈദ്യുതി ഉത്പാദനം വർധിപ്പിച്ചു. ഇന്നലെ 30.318 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തും ഉത്പാദനം ഇരട്ടിയാക്കി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 129.09 അടിയായി ഉയർന്നു. മൂന്നുദിവസത്തിനുള്ളിൽ നാലടിയോളം വെള്ളം ഉയർന്നു.
ജെയിസ് വാട്ടപ്പിള്ളിൽ