തിരുവനന്തപുരം: സ്വർണക്കടത്തിന്റെ പേരിൽ പലരുടെയും നെഞ്ചിടിപ്പു കൂടിയിട്ടുണ്ടെന്നും അതിനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തു പലരുടെയും നെഞ്ചിടിപ്പു കൂടുമെന്നു മുഖ്യമന്ത്രി പറഞ്ഞശേഷം മന്ത്രിയെയാണു ചോദ്യം ചെയ്തതെന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്വർണക്കടത്തിന്റെ പിന്നാലെ പോകുക, ഖുറാന്റെ പിന്നാലെ എന്തിനു പോകണമെന്നും- മുഖ്യമന്ത്രി ചോദിച്ചു.