തിരുവനന്തപുരം: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ കാസർഗോഡ് കാഞ്ഞാങ്ങാട് ക്യാന്പ് ഓഫീസിനു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി. ഒൻപതോളം വരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നു മന്ത്രിയുടെ ഓഫീസ് ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നു.