തിരുവനന്തപുരം: സ്വർണക്കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10.30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ 24 മണിക്കൂർ രാപകൽ സമരം തുടങ്ങും. കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.