തിരുവനന്തപുരം: കേരളത്തിലെ ആർക്കിടെക്ചർ (ബിആർക്ക്) പ്രവേശനം കൗണ്‍സിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ പരീക്ഷയിൽ ലഭിച്ച സ്കോറിനും യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകി പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി നാറ്റാ ടെസ്റ്റിൽ യോഗ്യരായ വിദ്യാർഥികൾ അവരുടെ നാറ്റാ-2020 സ്കോറും യോഗ്യതാ പരീക്ഷയിൽ ലഭിച്ച ആകെ മാർക്കും ഓണ്‍ലൈനായി സമർപ്പിക്കണം. ഇതിന് 26നു വൈകുന്നേരം നാലുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
കാൻഡിഡേറ്റ് പോർട്ടലിലെ ലിങ്കിലൂടെ അപേക്ഷാർഥികൾക്ക് അപേക്ഷാ നന്പർ, പാസ്വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം മാർക്ക് സബ്മിഷൻ ഫോർ ബിആർക്ക് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് നാറ്റാ സ്കോറും യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കും സമർപ്പിക്കാം. മാർക്കുകൾ വെബ്സൈറ്റിൽ നിഷ്കർഷിക്കുന്നതുപോലെ രേഖപ്പെടുത്തി സബ്മിറ്റ് മാർക്ക് ഡാറ്റ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. അതിനു ശേഷം അപ്ലോഡ് നാറ്റ സ്കോർ കാർഡ് ആൻഡ് പ്ലസ് ടു മാർക്ക് ഷീറ്റ് എന്ന പേജിലൂടെ വിദ്യാർഥി പരീക്ഷയുടെ മാർക്ക് ഷീറ്റിന്റെയും നാറ്റാ - 2020 സ്കോർ കാർഡിന്റെ പിഡിഎഫ് ഫോർമാറ്റുകൾ അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ/ രേഖകൾ വ്യക്തതയുള്ളതും വായിക്കാൻ കഴിയുന്നതും അപാകതയില്ലാത്തതുമായിരിക്കണം. അതിനുശേഷം പ്രിന്റ് മാർക്ക് സബ്മിഷൻ കണ്ഫർമേഷൻ റിപ്പോർട്ട് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് കണ്ഫർമേഷൻ റിപ്പോർട്ടിന്റെ പ്രിന്റൗട്ട് എടുത്ത് വിദ്യാർഥി സൂക്ഷിക്കേണ്ടതാണ്.
സിബിഎസ്ഇ പോലെയുള്ള ഒരു വർഷത്തെ മാർക്ക് മാത്രം ലഭ്യമായ ബോർഡുകളിൽ നിന്നുള്ള വിദ്യാർഥികൾ രണ്ടാം വർഷത്തെ മാർക്ക് രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് നാറ്റാ-2020 സ്കോർ കാർഡിനൊപ്പം അപ്ലോഡ് ചെയ്താൽ മതിയാകും. എന്നാൽ കേരള ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പോലെ രണ്ടു വർഷത്തെ മാർക്കുകൾ ലഭ്യമായ ബോർഡുകളിൽ നിന്നുള്ള വിദ്യാർഥികൾ രണ്ടു വർഷത്തെയും ആകെ മാർക്കുകൾ രേഖപ്പെടുത്തി മാർക്ക് ലിസ്റ്റുകൾ നാറ്റാ-2020 സ്കോർ കാർഡിനൊപ്പം അപ്ലോഡ് ചെയ്യണം. ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർഥികൾ എല്ലാ സെമസ്റ്ററുകളുടെയും ആകെ മാർക്കുകൾ രേഖപ്പെടുത്തി എല്ലാ സെമസ്റ്ററിലെയും മാർക്ക് ലിസ്റ്റുകൾ നാറ്റാ-2020 സ്കോർ കാർഡിനൊപ്പം അപ്ലോഡ് ചെയ്യണം.