തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ രണ്ടാം സ്പോട് അഡ്മിഷൻ 23 മുതൽ 25 വരെ അതത് സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം.