മാരാരിക്കുളം:കോവിഡ് ബാധിച്ച് നാവികസേന ഹവിൽദാർ മരിച്ചു.ആര്യാട് പഞ്ചായത്ത് ഒന്പതാം വാർഡിൽ ചെന്പന്തറ ചാലാത്തറ (കൗസ്തുഭം) യിൽ പ്രകാശിനിയുടെ മകൻ പ്രമോദ് (26) ആണ് മരിച്ചത്.
ഗോവയിൽ കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുന്പാണ് രോഗം ബാധിച്ചത്.ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.
നാലു ദിവസം മുന്പുവരെ പ്രമോദ് കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു.ഭാര്യ: വിനീത. മകൻ:കാശി