പുന്നമൂട് (മാവേലിക്കര): ക്രിസ്തുവിന്റെ സ്നേഹം പകർന്നുനൽകുന്ന കരുണയുടെ മുഖമാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടേതെന്ന് ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയുടെ സന്ദേശം ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വായിച്ചു.
പൊതു സമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് സ്വാഗതം ആശംസിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലെയണാർഡോ സാന്ദ്രി, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആർച്ച്ബിഷപ് ജാംബാത്തിസ്ത ഡി ക്വാർത്തോ, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത എന്നിവർ പ്രസംഗിച്ചു. ബിഷപ്പുമാരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോസഫ് മാർ തോമസ്, ഡോ. വിൻസെന്റ് മാർ പൗലോസ്, ഡോ. സാമൂവേൽ മാർ ഐറേനിയോസ്, ഡോ. ഗീവർഗീസ് മാർ മഖാറിയോസ്, ഡോ. തോമസ് മാർ യൗസേബിയോസ് എന്നിവർ പങ്കെടുത്തു.
ഇന്നലെ രാവിലെ എട്ടിന് വിശുദ്ധ കുർബാനയ്ക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.