കൽപ്പറ്റ: മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വരെ ആകാശദൂരത്തിലുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്യാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നു.
പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനു മുന്നോടിയായി പ്രാദേശികമായി കൂടിയാലോചന നടത്താതെയും ഏകപക്ഷീയമായും പുറത്തിറക്കിയ കരടുവിജ്ഞാപനം പിൻവലിക്കണമെന്നു കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെടും.
യുഡിഎഫ് കോഴിക്കോട്, വയനാട് ജില്ലാ ഘടകങ്ങളുടെ സംയുക്ത നേതൃത്വത്തിലുള്ള കർഷകജനസംരക്ഷണ സമിതി ചെയർമാൻ ടി. സിദ്ദിഖ്, ട്രഷറർ കെ.കെ. അഹമ്മദ് ഹാജി, കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.പി. ആലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.