കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴയടയ്ക്കാനുള്ള ഇ ചെല്ലാന്‍ സംവിധാനം ഇന്ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും.
ട്രാഫിക് കുറ്റകൃത്യം കണ്ടെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഇ ചെലാന്‍ മെഷീനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനനമ്പര്‍ എന്നിവ നല്കിയാല് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. നിയമലംഘനം നടത്തുന്നവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പോള്‍തന്നെ പിഴയടപ്പിക്കാന്‍ സാധിക്കും.
പിഴയടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസുകള്‍ വെര്‍ച്വല്‍ കോടതിക്കു കൈമാറും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹന പരിശോധന ഇനിമുതല്‍ സുഗമമാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യമായി ഇതു നടപ്പാക്കുന്നത്.