തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിനുമുകളില്‍. 4,696 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 16 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 4,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവ രാണ്. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലായിരുന്ന 2,751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 39,415 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലായിരുന്ന 2,751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 39,415 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട് ഇപ്പോള്‍ ചികിത്സയിലുള്ളത്.