കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ഇന്നു ബാംഗളൂരുവില്‍ തുടക്കമാകും. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കും.
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, യുപി എന്നിവിടങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുവാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയര്മാന് ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കേരളത്തിലെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്കി. കൊച്ചി റിസര്‍വ് ബാങ്കിനു മുന്നില്‍ 23ന് രാവിലെ 10 മുതല്‍ നാലു വരെ വിവിധ കര്‍ഷക സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഏകദിന ഉപവാസസമരത്തോടെ സംസ്ഥാനതല പ്രതിഷേധ പ്രക്ഷോഭത്തിനു തുടക്കമാകും. പരിസ്ഥിതിലോല ബഫര്‍ സോണിനെതിരെ ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ നടത്തുന്ന പടപ്പുറപ്പാട് പ്രക്ഷോഭത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണ പ്രഖ്യാപിച്ചു.