+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖു​​​റാ​​​ന്‍റെ പേ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​ർ​​​ഗീ​​​യരാഷ്‌ട്രീ​​​യം കളിക്കുന്നു: കെ.​ സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖു​​​റാ​​​ന്‍റെ പേ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ​​​ർ​​​ഗീ​​​യരാഷ്‌ട്രീ​​​യം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥ
ഖു​​​റാ​​​ന്‍റെ പേ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​ർ​​​ഗീ​​​യരാഷ്‌ട്രീ​​​യം കളിക്കുന്നു: കെ.​ സു​രേ​ന്ദ്ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖു​​​റാ​​​ന്‍റെ പേ​​​രി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ​​​ർ​​​ഗീ​​​യരാഷ്‌ട്രീ​​​യം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ.

മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു പ​​​റ​​​ഞ്ഞു ജ​​​ന​​​ങ്ങ​​​ളി​​​ൽ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കി മു​​​ത​​​ലെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ല​​​പാ​​​ട് സം​​​സ്ഥാ​​​ന​​​ത്ത് വ​​​ലി​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കും. ശ​​​ബ​​​രി​​​മ​​​ല വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രും വി​​​കാ​​​രം ഒ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കു മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണോ​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​നെക്കു​​​റി​​​ച്ച് സി​​​പി​​​എ​​​മ്മി​​​ലെ ഹി​​​ന്ദു​​​ക്ക​​​ൾ ചി​​​ന്തി​​​ക്ക​​​ണം. അ​​​വ​​​രാ​​​ണ​​​ല്ലോ പാ​​​ർ​​​ട്ടി​​​യെ താ​​​ങ്ങി​​​നി​​​ർ​​​ത്തു​​​ന്ന​​​ത്. അ​​​വ​​​ർ​​​ക്കാ​​​ർ​​​ക്കും വി​​​ചാ​​​ര-​​​വി​​​കാ​​​ര​​​ങ്ങ​​​ളി​​​ല്ലേ? അ​​​തോ അ​​​വ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ടി​​​മ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണോ? മു​​​ഖ്യ​​​മ​​​ന്ത്രി വ​​​ർ​​​ഗീ​​​യ​​​ത പ​​​റ​​​ഞ്ഞ​​​തോ​​​ടെ യു​​​ഡി​​​എ​​​ഫ് ജ​​​ലീ​​​ലി​​​നെ​​​തി​​​രെ​​​യു​​​ള്ള സ​​​മ​​​ര​​​ത്തി​​​ൽ നി​​​ന്നു ഭ​​​യ​​​ന്ന് പി​​​ന്മാ​​​റു​​​ക​​​യാ​​​ണെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ ആ​​​രോ​​​പി​​​ച്ചു.