ഒറ്റപ്പാലം: കലാസാഗർ സ്ഥാപകനും കഥകളിപ്രമുഖനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായി വിവിധ കലാമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച കലാകാരന്മാർക്കു നല്കുന്ന 2020-ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖാപിച്ചു.
കഥകളിവേഷം-കലാമണ്ഡലം ചന്പക്കര വിജയകുമാർ, സംഗീതം-കലാനിലയം രാജീവൻ, ചെണ്ട- കലാമണ്ഡലം ബാലസുന്ദരൻ, മദ്ദളം-സദനം ദേവദാസ്, ചുട്ടി- കലാനിലയം പദ്മനാഭൻ, ഓട്ടൻതുള്ളൽ- കലാമണ്ഡലം പരമേശ്വരൻ, ചാക്യാർകൂത്ത്-കലാമണ്ഡലം ജിഷ്ണുപ്രതാപ്, കൂടിയാട്ടം- മാർഗി രാമൻ ചാക്യാർ, മോഹിനിയാട്ടം-വിനീത നെടുങ്ങാടി. ഭരതനാട്യം-കലാമണ്ഡലം സരോജിനി, തായന്പക- പോരൂർ ഹരിദാസ്, പഞ്ചവാദ്യം തിമില- വൈക്കം ചന്ദ്രൻ മാരാർ, മദ്ദളം- തൃപ്പലമുണ്ട നടരാജ വാര്യർ, ഇടയ്ക്ക- ഡോ. ബാലുശേരി കൃഷ്ണദാസ്, താളം- മട്ടന്നൂർ അജിത് മാരാർ, കൊന്പ്-പേരാമംഗലം വിജയൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
കലാസ്വാദകരിൽനിന്നുള്ള നാമനിർദേശപ്രകാരമാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 28-ാം ചരമവാർഷിക ദിനമായ ഒക്ടോബർ 14നു കുന്നംകുളം കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽ നടക്കുന്ന ഗുരുസ്മരണ ദിനാചരണത്തിൽ പുരസ്കാരങ്ങൾ നല്കും.