തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി കട്ടില് നിന്നു താത്കാലിക സ്റ്റാഫ് നഴ്സുമാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമുള്ള സാലറി കട്ട് ആറു മാസം കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് താത്കാലിക നഴ്സുമാരെ ഒഴിവാക്കണമെന്നാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നത്.
താത്കാലിക നഴ്സുമാര്‍ക്ക് 27, 800 രൂപയാണ് വേതനം. ഇതില്‍ നിന്നും ഭക്ഷണം,താമസം, മറ്റു ചെലവുകള്‍ എന്നിവ കഴിയുമ്പോള്‍ വളരെ കുറഞ്ഞ തുക മാത്രമാണ് ബാക്കിയായി ലഭിക്കുക. ഇതില്‍ നിന്നാണ് മാസം തോറും സാലറി കട്ടിന്റെ പേരില്‍ 6000 ത്തോളം രൂപ പിടിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും തിരിച്ചുപിടിക്കുന്ന ശമ്പളം പിഎഫില്‍ ലയിപ്പിച്ച് തിരികെ കൊടുക്കുമ്പോള്‍ പിഎഫ് ഇല്ലാത്ത താല്‍ക്കാലിക നഴ്സുമാരായ തങ്ങള്‍ക്ക് കട്ട് ചെയ്യുന്ന തുക തിരികെ ലഭിക്കില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. തിരുവനന്തപുരം, കോട്ടയം ,തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്ന താത്കാലിക സ്റ്റാഫ് നഴ്സ് മാര്‍ക്കാണ് ഈ അവസ്ഥയെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.