തിരുവനന്തപുരം: പ്രമുഖ ട്രാവൽ ടെക്നോളജി കന്പനിയായ ട്രാവൽഷോർ ചാർട്ടർ ഫ്ളൈറ്റ് യാത്രകൾക്കായി ആഗോള വിതരണ സംവിധാനത്തിനു (ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം-ജിഡിഎസ്) തുടക്കം കുറിച്ചു. www.farebreeze.com എന്ന വെബ്സൈറ്റിലൂടെയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ചാർട്ടർ ഏജന്റുമാർക്ക് ലഭ്യമായ ഷെഡ്യൂളുകൾ പ്രസിദ്ധീകരിക്കുന്നതിനും മറ്റ് ഏജന്റുമാർക്ക് ലോകമെന്പാടും നിന്നും ടിക്കറ്റുകൾ വാങ്ങുന്നതിനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. നിലവിലുള്ള ജിഡിഎസ് സംവിധാനങ്ങളിൽ ഷെഡ്യൂൾ ചെയ്ത ഫ്ളൈറ്റുകളിലെ ബുക്കിംഗ് മാത്രമേ അനുവദിക്കൂ. എന്നാൽ ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ സീറ്റുകൾ ബുക്കു ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കഴിഞ്ഞ ദിവസം നടത്തിയ വെർച്വൽ മീറ്റിംഗിൽ സ്കാൽ ഇന്റർനാഷണൽ വേൾഡ് പ്രസിഡന്റ് പീറ്റർ മോറിസണ് ന്യൂസിലൻഡിൽ നിന്നും ഫെയർബ്രീസ് ഉദ്ഘാടനം ചെയ്തു. 2013ൽ സ്ഥാപിതമായ ട്രാവൽഷോർ ടെക്നോപാർക്ക് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ആഗോള രാജ്യങ്ങളിലെ ട്രാവൽ ഏജന്റുമാരുടെ അസോസിയേഷനുകൾ അംഗങ്ങളായ ട്രാവൽ ഏജന്റുമാരുടെ ആഗോള അപെക്സ് ബോഡിയായ യുഎഫ്ടിഎഎയുടെ സാങ്കേതിക പങ്കാളി കൂടിയാണ് ട്രാവൽഷോർ.