+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

കൊ​​​ല്ലം/ പു​​​​ന്ന​​​​മൂ​​​​ട് (​​​​മാ​​​​വേ​​​​ലി​​​​ക്ക​​​​ര): മ​​​​ല​​​​ങ്ക​​​​ര​​​​സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ പു​​​​ന​​​​രൈ​​​​ക്യ ന​​​​വ​​​​തി​ ആ​​​​ഘോ​​​
മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ  പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
കൊ​​​ല്ലം/ പു​​​​ന്ന​​​​മൂ​​​​ട് (​​​​മാ​​​​വേ​​​​ലി​​​​ക്ക​​​​ര): മ​​​​ല​​​​ങ്ക​​​​ര​​​​സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ പു​​​​ന​​​​രൈ​​​​ക്യ ന​​​​വ​​​​തി​ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​വേ​​​​ലി​​​​ക്ക​​​​ര പു​​​​ന്ന​​​​മൂ​​​​ട് മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് ന​​​​ഗ​​​​റി​​​​ൽ കൊ​​​​ടി​​​​യേ​​​​റി. മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​ഷ്വാ ​മാ​​​​ർ​ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത പേ​​​​പ്പ​​​​ൽ പ​​​​താ​​​​ക​​​​യും​ കാ​​​​തോ​​​​ലി​​​​ക്കാ ദി​​​​ന പ​​​​താ​​​​ക​​​​യും​ ഉ​​​​യ​​​​ർ​​​​ത്തി കൊ​​​​ടി​​​​യേ​​​​റ്റ് ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.​

ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, യാ​​​ക്കോ​​​ബ് മാ​​​ര്‍ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഫാ. ​​​ജോ​​​ണ്‍ കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത് ഒ​​​ഐ​​​സി, അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ ശെ​​​മ്മാ​​​ശ​​​ന്‍, കീ​ളിലേ​​​ത്ത് ചാ​​​ക്കോ എ​​​ന്നി​​​വ​​​ര്‍ പു​​​ന​​​രൈ​​​ക്യ​​​പ്പെ​​​ട്ട കൊ​​​ല്ലം ത​​​ങ്ക​​​ശേ​​​രി അ​​​ര​​​മ​​​ന ചാ​​​പ്പ​​​ലി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. കൊ​​​ല്ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ന്‍​ലി റോ​​​മ​​​ന്‍ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി.

തു​​​ട​​​ർ​​​ന്ന് മാ​​​വേ​​​ലി​​​ക്ക​​​ര പു​​​ന്ന​​​മൂ​​​ട് സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലേ​​​ക്ക് എം​​​സിവൈ​​​എം മാ​​​വേ​​​ലി​​​ക്ക​​​ര ഭ​​​ദ്രാ​​​സ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ദീ​​​പ​​​ശി​​​ഖാ​​​പ്ര​​​യാ​​​ണം ആ​​​രം​​​ഭി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി ദീ​​​പ​​​ശി​​​ഖ തെ​​​ളി​​​ച്ച്‌ മു​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ന്‍​ലി റോ​​​മ​​​ന് കൈ​​​മാ​​​റി ഉ​​​ദ്‌​​​ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ദീ​​​​പ​​​​ശി​​​​ഖാ പ്ര​​​​യാ​​​​ണ​​​​ത്തി​​​​നും വി​​​​ളം​​​​ബ​​​​ര റാ​​​​ലി​​​​ക്കും ഛാ​യ​​​​ചി​​​​ത്ര​ പ്ര​​​​യാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും പു​​​​ന്ന​​​​മൂ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യാ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ മാ​​​​വേ​​​​ലി​​​​ക്ക​​​​ര ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ​ മാ​​​​ർ​ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

മാ​​​വേ​​​ലി​​​ക്ക​​​ര ഭ​​​ദ്രാ​​​സ​​​ന വി​​​കാ​​​രി ജ​​​ന​​​റാ​​​ളും പു​​​ന​​​രൈ​​​ക്യ ന​​​വ​​​തി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ മോ​​​ണ്‍. ജോ​​​സ് വെ​​​ണ്മ​​​ലോ​​​ട്ട്, മാ​​​വേ​​​ലി​​​ക്ക​​​ര ഭ​​​ദ്രാ​​​സ​​​ന ചാ​​​ന്‍​സ​​​ല​​​ർ പു​​​ന​​​രൈ​​​ക്യ ന​​​വ​​​തി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ബ​​​ന​​​ഡി​​​ക്ട് പെ​​​രു​​​മു​​​റ്റ​​​ത്ത്, എം​​​സി​​​വൈ​​​എം ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വ​​​ര്‍​ഗീ​​​സ് മു​​​ക​​​ളും​​​പു​​​റ​​​ത്ത്, ഫാ. ​​​ജോ​​​ണ്‍ വൈ​​​പ്പി​​​ല്‍, ഫാ. ​​​ജോ​​​ണ്‍ തോ​​​ട്ട​​​ത്തി​​​ൽ, ഫാ. ​​​ഇ​​​മ്മാ​​​നു​​​വേ​​​ല്‍ പു​​​ന്ത​​​ല​​​വി​​​ള​​​യി​​​ല്‍, പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ ഫാ. ​​​ഗീ​​​വ​​​ര്‍​ഗീ​​​സ് കൈ​​​ത​​​വ​​​ന, എം​​​സി​​​വൈ​​​എം ഭ​​​ദ്രാ​​​സ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബി നീ​​​ലേ​​​ശ്വ​​​രം, എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​​ന്നു രാ​​​​വി​​​​ലെ ഏ​​​ഴി​​​ന് ​ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് തി​​​​രു​​​​മേ​​​​നി​​​​യു​​​​ടെ മാ​​​​തൃ​​​ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ പു​​​​തി​​​​യ​​​​കാ​​​​വ് സെ​​​ന്‍റ് ജോ​​​​സ​​​​ഫ് ക​​​​ത്തോ​​​​ലി​​​​ക്കാ​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ ​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു ക​​​​ർ​​​ദി​​​​നാ​​​​ൾ മാർ ബസേലിയോസ് ക്ലീ​​​​മിസ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും.​

തു​​​​ട​​​​ർ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം മൂ​​​ന്നി​​​നു ​പു​​​​ന്ന​​​​മൂ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ സ​​​​മ്മേ​​​​ള​​​​നം ​ന​​​​ട​​​​ക്കും. ക​​​​ർ​​​​ദി​​​​നാ​​​​ൾ ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ​ അ​​​​ധ്യ​​​​ക്ഷ​​​​ത ​വ​​​​ഹി​​​​ക്കും.​ ബി​​​​ഷ​​​​പ് ഡോ.​ ​​​ജോ​​​​ഷ്വാ​ മാ​​​​ർ​ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, സ്വാ​​​​മി വീ​​​​ര​​​​ഭ​​​​ദ്രാ​​​​ന​​​​ന്ദ, പാ​​​​ള​​​​യം ​ഇ​​​​മാം ഡോ.​​​​വി.​​​പി. ​ശു​​​​ഹൈ​​​​ബ് മൗ​​​​ല​​​​വി, പാ​​​​ലാ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് ​മാ​​​​ർ ​ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.