കൊച്ചി: ആലപ്പുഴ തുറമുഖത്തെ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് എത്രത്തോളം മണല്‍ നീക്കം ചെയ്യുന്നു, ഇത് എവിടേക്കാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. പൊഴിമുഖത്തു നിന്നുള്ള മണല്‍ നീക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി തോട്ടപ്പള്ളി സ്വദേശി എം.എച്ച്. വിജയന് നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.