തൊടുപുഴ: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട്-എം ജോസഫ് വിഭാഗം പ്രവർത്തകർ കോട്ടയത്തു നടത്തിയ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയത് പ്രതിഷേധാർഹമാണെന്നു വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
ജനങ്ങൾക്കു സമരം ചെയ്യുവാനുള്ള അവകാശത്തെ അടിച്ചമർത്താനുള്ളനീക്കം വിലപ്പോവില്ല. സമരം ഉദ്ഘാടനം ചെയ്യുന്നതിനു മുന്പേ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.സമാധാനപരമായി നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കു നേരേ ലാത്തിച്ചാർജ് നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.