+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുരപ്പുറ സൗരോർജ പദ്ധതി: ഒന്നാംഘട്ടം നവംബറിൽ തുടങ്ങും

തി​​രു​​വ​​ന​​ന്ത​​പു​​രം:വൈ​​ദ്യു​​തി ബോ​​ർ​​ഡ് ന​​ട​​പ്പാ​​ക്കു​​ന്ന 50 മെ​​ഗാ​​വാ​​ട്ടി​​ന്‍റെ പു​​ര​​പ്പു​​റ സൗ​​രോ​​ർ​​ജ പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം​​ഘ​​ട്ടം ന​​വം​​ബ​​റി​​ൽ തു​​ട​​ങ്ങും.കേ​​ന്
പുരപ്പുറ സൗരോർജ പദ്ധതി: ഒന്നാംഘട്ടം നവംബറിൽ തുടങ്ങും
തി​​രു​​വ​​ന​​ന്ത​​പു​​രം:വൈ​​ദ്യു​​തി ബോ​​ർ​​ഡ് ന​​ട​​പ്പാ​​ക്കു​​ന്ന 50 മെ​​ഗാ​​വാ​​ട്ടി​​ന്‍റെ പു​​ര​​പ്പു​​റ സൗ​​രോ​​ർ​​ജ പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം​​ഘ​​ട്ടം ന​​വം​​ബ​​റി​​ൽ തു​​ട​​ങ്ങും.കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി കി​​ട്ടി​​യ ര​​ണ്ടാം​​ഘ​​ട്ട പ​​ദ്ധ​​തി​​ക്കാ​​യി ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങി.

ഒ​​ന്നാം​​ഘ​​ട്ട പു​​ര​​പ്പു​​റ സൗ​​രോ​​ർ​​ജ വൈ​​ദ്യു​​തി പ​​ദ്ധ​​തി​​ക്കാ​​യി 278000 അ​​പേ​​ക്ഷ​​ക​​രി​​ൽ നി​​ന്ന് 42000 വീ​​ടു​​ക​​ളെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. പ​​ദ്ധ​​തി​​യി​​ൽ 75000 പേ​​രെ ചേ​​ർ​​ക്കും. മൂ​​ന്നു മോ​​ഡ​​ലു​​ക​​ളി​​ലാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ തു​​ട​​രു​​ന്ന​​ത്.

പ്ര​​തി​​മാ​​സം 200 യൂ​​ണി​​റ്റു​​വ​​രെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന ര​​ണ്ട് കി​​ലോ​​വാ​​ട്ടി​​ന്‍റേ​​താ​​ണ് മോ​​ഡ​​ൽ ഒ​​ന്ന്. പ​​ദ്ധ​​തി​​യി​​ൽ സോ​​ളാ​​ർ പാ​​ന​​ലി​​ന്‍റെ വി​​ല മാ​​ത്രം വീ​​ട്ടു​​ട​​മ ന​​ൽ​​ക​​ണം. ബാ​​ക്കി​​തു​​ക കെഎസ്ഇബി മു​​ട​​ക്കും. പ്ര​​തി​​മാ​​സം 120 യൂ​​ണി​​റ്റു​​വ​​രെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് 6200 രൂ​​പ പാ​​ന​​ൽ വി​​ല അ​​ട​​ച്ചാ​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന വൈ​​ദ്യു​​തി​​യു​​ടെ 25 ശ​​ത​​മാ​​നം ല​​ഭി​​ക്കും. മാ​​സം 150 യൂ​​ണി​​റ്റു​​വ​​രെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് 11000 പാ​​ന​​ൽ​​വി​​ല അ​​ട​​ച്ചാ​​ൽ 40 ശ​​ത​​മാ​​നം​​വ​​രെ വൈ​​ദ്യു​​തി ല​​ഭി​​ക്കും.

150 യൂ​​ണി​​റ്റി​​നു മു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ 14000 രൂ​​പ അ​​ട​​ച്ചാ​​ൽ 40 ശ​​ത​​മാ​​നം വൈ​​ദ്യു​​തി ല​​ഭി​​ക്കും. മോ​​ഡ​​ൽ ഒ​​ന്നി​​ൽ സോ​​ളാ​​ർ പാ​​ന​​ലി​​ന്‍റെ 25 വ​​ർ​​ഷ​​ത്തെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി വൈ​​ദ്യു​​തി ബോ​​ർ​​ഡ് നി​​ർ​​വ​​ഹി​​ക്കും.

മൂ​​ന്നു കി​​ലോ​​വാ​​ട്ടി​​നു മു​​ക​​ളി​​ലു​​ള്ള​​താ​​ണ് ര​​ണ്ടാ​​മ​​ത്തെ മോ​​ഡ​​ൽ. മൂ​​ന്നു കി​​ലോ​​വാ​​ട്ടി​​ന് 40 ശ​​ത​​മാ​​ന​​വും നാ​​ലു മു​​ത​​ൽ പ​​ത്തു​​കിലോവാ​​ട്ടു​​വ​​രെ ആ​​ദ്യ​​ത്തെ മൂ​​ന്നു കി​​ലോ​​വാ​​ട്ടി​​ന് 40 ശ​​ത​​മാ​​ന​​വും ശേ​​ഷി​​ക്കു​​ന്ന ഓ​​രോ കി​​ലോ​​വാ​​ട്ടി​​നും 20 ശ​​ത​​മാ​​നം വീ​​ത​​വും സ​​ബ്സി​​ഡി ല​​ഭി​​ക്കും. 10 കി​​ലോ​​വാ​​ട്ടി​​നു മു​​ക​​ളി​​ലു​​ള്ള​​തി​​ന് 26 ശ​​ത​​മാ​​ന​​മാ​​ണ് സ​​ബ്സി​​ഡി.

മൂ​​ന്നാ​​മ​​ത്തെ മോ​​ഡ​​ൽ സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും വീ​​ടു​​ക​​ൾ​​ക്കും വേ​​ണ്ടി​​യു​​ള്ള​​താ​​ണ്. ര​​ണ്ടു​​വ​​ർ​​ഷം വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തും.

അ​​പേ​​ക്ഷ​​ക​​ൾ kseb.in എ​​ന്ന വൈ​​ബ്സൈ​​റ്റി​​ൽ ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​ർ: 1912, 04712555544.

വൈ.​​എ​​സ്. ജ​​യ​​കു​​മാ​​ർ