പുന്നമൂട് (മാവേലിക്കര): മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷവും സഭാസംഗമവും ഇന്നുമുതൽ 21 വരെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ ഓണ്ലൈനായിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നു മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു രാവിലെ 11നു കൊല്ലം തങ്കശേരി അരമന ചാപ്പലിൽ വിശുദ്ധ കുർബാന നടക്കും. മലങ്കര സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കൊല്ലം ബിഷപ് ഡോ. പോൾ മുല്ലശേരി, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്നു പുനരൈക്യ നവതിസന്ദേശം അറിയിച്ചുകൊണ്ട് എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിന് വിളംബര റാലിക്കും ഛായചിത്ര പ്രയാണങ്ങൾക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ സ്വീകരണം നൽകും. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നവതി ആഘോഷങ്ങൾക്ക് കൊടിയേറ്റ് കർമം നിർവഹിക്കും.
നാളെ രാവിലെ ഏഴിനു ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധകുർബാനക്ക് കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് മതസൗഹാർദ സമ്മേളനംനടക്കും.
കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സ്വാമി വീരഭദ്രാനന്ദ, പാളയംഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, പാലാ ബിഷപ് ഡോ. മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കും.
20നു വൈകുന്നേരം മൂന്നിന് എക്യുമെനിക്കൽ സംഗമത്തിൽ കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി എക്യുമെനിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
21നു രാവിലെ എട്ടിനു വിശുദ്ധ കുർബാനയ്ക്ക് ശേഷം പൊതുസമ്മേളനവും പുനരൈക്യ നവതി ആഘോഷങ്ങളുടെ സമാപനവും. പൊതുസമ്മേളനത്തിൽ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.